മലപ്പുറം : കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിന് മകന്‍ കരള്‍ പകുത്ത് നല്‍കിയെങ്കിലും തൊട്ടുപിന്നാലെയുണ്ടായ മഞ്ഞപ്പിത്തത്തെ തുടർന്ന് മരണത്തിന് കീഴടങ്ങി. മലപ്പുറം സൗത്ത് അന്നാര മുണ്ടോത്തിയില്‍ സുഹറയാണ് (61) മരിച്ചത്. മകൻ ഇംതിയാസ് റഹ്‌മാനാണ് കരൾ പകുത്തു നൽകിയത്. കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സുഹറയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമായിരുന്നു. പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചാണ് മരണം സംഭവിച്ചത്. തിരൂരിലെ ഗ്ലാസ് പ്ലൈവുഡ് സ്ഥാപനമായ നാഷനല്‍ ഗ്ലാസ് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ് ഇംതിയാസ് റഹ്‌മാന്‍. കരള്‍ നല്‍കുന്നതിനായി ഓപ്പറേഷന് വിധേയനായി പരിപൂര്‍ണ വിശ്രമത്തിലായിരിക്കുമ്പോഴാണ് മാതാവിന്‍റെ വിയോഗ വിവരം ഇംതിയാസ് റഹ്‌മാന്‍ അറിയുന്നത്. തിരികെ ജീവിതത്തിലേക്ക് എന്ന് ആശ്വസിച്ചിരിക്കുമ്പോൾ സംഭവിച്ച മരണം കുടുംബത്തിനാകെ കനത്ത ആഘാതമായി. ഭർത്താവ്: അബ്ദുറഹ്‌മാന്‍ ഹാജി. മകള്‍: റുക്സാന. മരുമക്കള്‍: ലത്തീഫ് കരേക്കാട്, ഫാസില അന്നാര.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























