ഭുവനേശ്വർ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ അമ്മയെ കൊന്നതിലുള്ള പ്രതികാരത്തിൽ മകൻ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ ബിഷ്ണു(22)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രാന്തി കുമാർ ബർമ(55) എന്നയാളാണ് കൊല്ലപ്പെട്ടത്. ബ്രാഹ്മണി തരംഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭാലുപത്ര ഗ്രാമത്തിലെ ഒരു വയലിൽ നിന്നാണ് ക്രാന്തി കുമാറിൻറെ മൃതദേഹം കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരം വീട്ടാനാണ് താൻ കൊലനടത്തിയതന്നും ഇതിൽ യാതൊരു യാതൊരു പശ്ചാത്താപവുമില്ലെന്നും ബിഷ്ണു പോലീസിനോടു പറഞ്ഞു.
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഡിസംബറിലാണ് ബർമ ജയിൽ മോചിതനായത്. കുട്ടിയായിരുന്നപ്പോൾ ബിഷ്ണുവിൻറെ കൺമുന്നിൽ വച്ചാണ് ക്രാന്തി കുമാർ ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാൾ അക്രമാസക്തനാണെന്നും ഗ്രാമത്തിലെ സ്ത്രീകളോട് പലപ്പോഴും മോശമായി പെരുമാറുമായിരുന്നുവെന്നും കാരണമില്ലാതെ മകനെ മർദ്ദിക്കുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും ബർമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.