ഒ​ഡീ​ഷ​യിൽ അ​മ്മ​യെ കൊ​ന്ന​തി​ലു​ള്ള പ്ര​തി​കാ​രത്തി​ൽ മ​ക​ൻ പി​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു

For full experience, Download our mobile application:
Get it on Google Play

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ സു​ന്ദ​ർ​ഗ​ഡ് ജി​ല്ല​യി​ൽ അ​മ്മ​യെ കൊ​ന്ന​തി​ലു​ള്ള പ്ര​തി​കാ​ര​ത്തി​ൽ മ​ക​ൻ പി​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ബി​ഷ്ണു(22)​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക്രാ​ന്തി കു​മാ​ർ ബ​ർ​മ(55) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബ്രാ​ഹ്മ​ണി ത​രം​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഭാ​ലു​പ​ത്ര ഗ്രാ​മ​ത്തി​ലെ ഒ​രു വ​യ​ലി​ൽ നി​ന്നാ​ണ് ക്രാ​ന്തി കു​മാ​റി​ൻറെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ലു​ള്ള പ്ര​തി​കാ​രം വീ​ട്ടാ​നാ​ണ് താ​ൻ കൊ​ല​ന​ട​ത്തി​യ​ത​ന്നും ഇ​തി​ൽ യാ​തൊ​രു യാ​തൊ​രു പ​ശ്ചാ​ത്താ​പ​വു​മി​ല്ലെ​ന്നും ബി​ഷ്ണു പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​തി​ന് ശേ​ഷം ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് ബ​ർ​മ ജ​യി​ൽ മോ​ചി​ത​നാ​യ​ത്. കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ ബി​ഷ്ണു​വി​ൻറെ ക​ൺ​മു​ന്നി​ൽ വ​ച്ചാ​ണ് ക്രാ​ന്തി കു​മാ​ർ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ അ​ക്ര​മാ​സ​ക്ത​നാ​ണെ​ന്നും ഗ്രാ​മ​ത്തി​ലെ സ്ത്രീ​ക​ളോ​ട് പ​ല​പ്പോ​ഴും മോ​ശ​മാ​യി പെ​രു​മാ​റു​മാ​യി​രു​ന്നു​വെ​ന്നും കാ​ര​ണ​മി​ല്ലാ​തെ മ​ക​നെ മ​ർ​ദ്ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ബ​ർ​മ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...