ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് അമ്മയെ മർദ്ദിച്ചു കൊന്നു ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : ഭക്ഷണം തയ്യാറാക്കിയില്ലെന്നാരോപിച്ച് അമ്മയെ യുവാവ് മർദ്ദിച്ചു കൊന്നു. രാജസ്ഥാനിലെ ശ്രീ ഗംഗനഗർ ജില്ലയിലെ ചുനാവദ് ​ഗ്രാമത്തിലാണ് സംഭവം. കേസിൽ കൃഷ്ണ കുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മകന്റെ ആക്രമണത്തിൽ ബിന്ദ്ര കൗർ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ തനിക്ക് ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് കൃഷ്ണ കുമാർ അമ്മയുമായി തർക്കത്തിലായി. ഇതിനിടെ വഴക്ക് മൂർച്ഛിക്കുകയും പ്രതി മാരകായുധം ഉപയോ​ഗിച്ച് ബിന്ദ്ര കൗറിനെ മർദ്ദിക്കുകയുമായിരുന്നു.

ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ബിന്ദ്ര സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടതായി പോലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ കുമാറിന്റെ പിതാവാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബിന്ദ്ര കൗറിനെ ആദ്യം കാണുന്നത്. തുടർന്ന് അദ്ദേഹം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയും കൃഷ്ണ കുമാറിനെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...