മദ്യലഹരിയില്‍ മകന്‍ പിതാവിനെ കൊലപെടുത്തി

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: മദ്യലഹരിയില്‍ മകന്‍ പിതാവിനെ കൊലപെടുത്തി. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. കിഷന്‍ എന്ന 19 കാരനാണ് പിതാവ് ജഗദീഷ് സോണിയെ ക്രൂരമായി കൊലപ്പെടുത്തിയത്. അച്ഛനും മകനും ഒരുമിച്ച് മദ്യപിച്ചതിനെ തുടര്‍ന്നാണ് സംഭവം. അച്ഛന്‍ മദ്യത്തിന്‍റെ പണം നല്‍കാത്തതാണ് മകനെ ചൊടിപ്പിച്ചത്. കിഷനും ജഗദീഷും മദ്യപിച്ചതിന് ശേഷം ബില്ല് വന്നു. എന്നാല്‍ ആര് പണം നല്‍കും എന്ന കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ജഗദീഷ് പണം നല്‍കാന്‍ തയ്യാറായില്ല. വീട്ടിലേക്ക് പോകുന്ന വഴിയില്‍ വെച്ചും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ കിഷന്‍ കല്ലുകൊണ്ട് അച്ഛന്‍റെ തലയ്ക്കടിക്കുകയായിരുന്നു.

സംഭവ സ്ഥലത്തുവെച്ചു തന്നെ ജഗദീഷ് കൊല്ലപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍റെ മൃതശരീരവുമായി കിഷന്‍ വീട്ടിലെത്തി. അച്ഛന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതാണെന്ന് കിഷന്‍ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. സംസ്കാരത്തിനുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങി. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ കിഷന്‍റെ സഹോദരന്‍ പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് കിഷനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കിഷന്‍ നടന്ന സംഭവങ്ങള്‍ പോലീസിനോട് തുറന്നു പറഞ്ഞു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...