അച്ഛനെ കൊലപ്പെടുത്തിയ സ്വന്തം മകനെതിരെ കോടതിയിൽ മൊഴി നൽകി അമ്മ

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ബറേലിയിലാണ് അച്ഛനെ കൊലപ്പെടുത്തിയ സ്വന്തം മകനെതിരെ ഒരമ്മയ്ക്ക് മൊഴി നൽകേണ്ടി വന്നത്. 2025 ഏപ്രിൽ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭൂമിതർക്കത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചത്. പിതാവും പ്രതി ഛത്രപാലും തമ്മിൽ സ്ഥിരമായി ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലിയുളള തർക്കമുണ്ടായിരുന്നു. ഏപ്രിൽ 11-ന് തർക്കം വഷളായതിനെത്തുടർന്ന് പ്രതി അരിവാൾ ഉപയോ​ഗിച്ച് കഴുത്തിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അമ്മയുടെ മൊഴിയാണ് കോടതി പ്രാധമിക പരി​ഗണനയിലെടുത്തത്. തന്റെ ജീവിതം നശിപ്പിക്കുകയും ഭർത്താവിനെ കൊലപ്പെടുത്തുകയും ചെയ്ത മകന്റെ മുഖം ഇനി ഒരിക്കലും കാണേണ്ട എന്നും അവർ കോടതിയിൽ പറഞ്ഞു.

ഇതോടെ പ്രതി ഛത്രപാലിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും കോടതി വിധിച്ചു. വിചാരണയ്ക്കിടെ പ്രതിയുടെ അമ്മയും ഒരു സഹോദരനുമുൾപ്പെടെ ഏഴ് ദൃസക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എല്ലാ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് തബ്രെസ് അഹമ്മദാണ് ശിക്ഷ വിധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...