ബംഗളൂരുവിൽ കിടപ്പിലായ അമ്മയെ മകൻ നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ബംഗളൂരുവിൽ തളർന്നു കിടന്ന വൃദ്ധമാതാവിനെ മകൻ നാലാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി. ആർആർ നഗറിലെ ബിഇഎംഎൽ ലേഔട്ടിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സവിത്രമ്മ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വെങ്കിടേഷിനെ (42) പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ നാലഞ്ച് വർഷമായി പക്ഷാഘാതം ബാധിച്ച് പൂർണ്ണമായും കിടപ്പിലായിരുന്നു സവിത്രമ്മ. ദീർഘകാലമായുള്ള അമ്മയുടെ അസുഖവും അതിനെത്തുടർന്നുണ്ടായ മാനസിക പ്രയാസവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെങ്കിടേഷ് അമ്മയെ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്നും താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൃത്യത്തിന് പിന്നിൽ സാമ്പത്തികമായ കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വെങ്കിടേഷിന്റെ മാനസികനില വിലയിരുത്തുന്നതിനായി മെഡിക്കൽ പരിശോധന നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...