വീട്ടിലിരുന്ന് മദ്യപിക്കുന്നത് അമ്മ വിലക്കി ; മകന്‍ വീടിന് തീവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ജില്ലയിലെ കടയ്ക്കല്‍ വീട്ടിലിരുന്ന് മദ്യപിക്കുന്നത് അമ്മ വിലക്കിയതിലുള്ള ദേഷ്യത്തില്‍ മകന്‍ വീടിനു തീവെച്ചു. വയല, മണ്ണൂര്‍ എന്ന സ്ഥലത്ത് മക്കാട്ട് ഓഡിറ്റോറിയത്തിനു സമീപം കണ്ണമത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ മകന്‍ ബിജു (44) എന്നയാളാണ് വീടിന് തീവെച്ചത്. ഇയാളെ ഇന്ന് ഉച്ചയോടെ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടുകൂടി കടയ്ക്കല്‍ പോലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്.

ബിജുവും അമ്മ മറിയാമ്മയും താമസിച്ചുവന്ന വീടിനാണ് പ്രതി തീവെച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചോര്‍ച്ച തടയുന്നതിനായി വീടിന്റെ വടക്കുഭാഗം മേല്‍ക്കൂരയില്‍ വെച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റില്‍ പ്രതി ലൈറ്റര്‍ ഉപയോഗിച്ച്‌ തീകൊളുത്തുകയായിരുന്നു. തീ പടര്‍ന്നു പിടിച്ച്‌ വീട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക വീട്ടുപകരണങ്ങളും കത്തിനശിച്ചു.

വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്നത് പ്രതിയുടെ അമ്മ വിലക്കിയതിലുള്ള വിരോധത്താല്‍ ആണ് പ്രതി വീടിന് തീ വെച്ചത്. ബിജുവിന്റെ അമ്മയുടെ പരാതിയെ തുടര്‍ന്ന് കടയ്ക്കല്‍ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കടയ്ക്കല്‍ സ്റ്റേഷനിലെ മറ്റ് ആറു കേസുകളിലെ പ്രതി കൂടിയാണ് ബിജു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...