ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാന്‍ ഉറച്ച് സോണിയാ ഗാന്ധി. ഇക്കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി വിളിക്കാന്‍ സോണിയാ ഗാന്ധി നിര്‍ദേശം നല്‍കി. അടുത്ത ആഴ്ചയാകും യോഗം ചേരുക.
താത്കാലിക അധ്യക്ഷപദവിയില്‍ ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് യോഗം വിളിക്കാന്‍ സോണിയ നിര്‍ദേശം നല്‍കിയത്. യോഗത്തില്‍ അധ്യക്ഷപദവി ഒഴിയാനുള്ള താത്പര്യം സോണിയ പ്രഖ്യാപിക്കും. അതേസമയം സോണിയ ഗാന്ധി അധ്യക്ഷ പദവിയില്‍ തുടരണമെന്നാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. രാഹുല്‍ ഗാന്ധി അധ്യക്ഷപദം എറ്റെടുക്കാമെന്ന് സമ്മതിക്കുന്നത് വരെ സോണിയാ ഗാന്ധി പദവിയില്‍ തുടരണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം.