നാല് കാലുകളും നാല് കൈകളുമായി ജനിച്ച കുട്ടിയ്ക്ക് സഹായവുമായി സോനു സൂദ് ; ശസ്ത്രക്രിയ വിജയകരം

For full experience, Download our mobile application:
Get it on Google Play

ബിഹാര്‍ : നാല് കൈകളും നാല് കാലുകളുമായി ജനിച്ച ഒരു പെണ്‍കുട്ടിയ്ക്ക് സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. ആവശ്യമില്ലാത്ത കൈകാലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കുള്ള സാമ്പത്തിക സഹായം നല്‍കിയ സോനു സൂദ് ചികിത്സയിലുടനീളം പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിന്നു. ബിഹാര്‍ സ്വദേശിയായ ചൗമുഖി എന്ന പെണ്‍കുട്ടിയെയാണ് നടന്‍ സഹായിച്ചത്. കുട്ടിയുടെ അവസ്ഥ സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ നടന്‍ സഹായവുമായി രംഗത്ത് വരികയായിരുന്നു. അവളുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. വീട്ടിലേക്ക് മടങ്ങിപോകാന്‍ അവള്‍ തയാറെടുക്കുകയാണ്- സോനു സൂദ് കുറിച്ചു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് സോനു സൂദ്. മഹാമാരിക്കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു സൂദ് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല ഒട്ടേറയാളുകൾക്ക് ചികിത്സാസഹായവും നൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...