കറുത്ത മാസ്‌ക്ക് ഉപയോഗിക്കരുത്, മാധ്യമപ്രവര്‍ത്തകര്‍ ഒരുമണിക്കൂര്‍ മുന്‍പ് എത്തണം ; മുഖ്യന് സുരക്ഷ കൂട്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടി.വിവാദത്തില്‍ ഇതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി പ്രതികരിക്കാതെ മുന്നോട്ടു പോകുകയാണ്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് പോലും മറുപടിയില്ലാതിരിക്കയാണ് മുഖ്യമന്ത്രി.മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കറുത്ത മാസ്‌ക് ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പോലീസ് പറയുന്നത്.

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുപരിപാടികള്‍ കഴിവതും ഒഴിവാക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളുടെ വേദി ഒരു മണിക്കൂര്‍ മുന്‍പ് സുരക്ഷാ നിയന്ത്രണത്തിലാക്കും. കൂടുതല്‍ പോലീസിനെ വിന്യസിച്ചാകും സുരക്ഷാ നിയന്ത്രണം. സായുധ ബറ്റാലിയനുകളില്‍ നിന്നാണ് കൂടുതല്‍ പോലീസിനെ വിന്യസിക്കുക. മുഖ്യമന്ത്രിക്കു നിലവില്‍ സെഡ് പ്ലസ് സുരക്ഷയാണുള്ളത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൈലറ്റ്, എസ്‌കോര്‍ട്ട് ക്രമീകരണങ്ങള്‍ മന്ത്രിമാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വപ്ന ആരോപണം ഉന്നയിച്ച വ്യക്തികള്‍ക്കും സുരക്ഷ നല്‍കിയിട്ടുണ്ട്.മുഖ്യമന്ത്രിക്കെതിരെ സ്വപ്ന നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്ര ചെയ്യുന്ന റൂട്ടുകളിലും സുരക്ഷ വര്‍ധിപ്പിച്ചത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സുരക്ഷ കൂട്ടിയത്. പലയിടങ്ങളിലും മുഖ്യന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...