കേരളത്തിലെ വനംവകുപ്പ് പ്രൊഫഷണലാകണം ; വിവരമുള്ളവർ മന്ത്രി പദവിയിൽ വേണമെന്നും മേനക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി: കേരളത്തിലെ വന്യമൃഗ ആക്രമണത്തിൽ വനം മന്ത്രിക്കെതിരെ മേനക ഗാന്ധി. വനം വകുപ്പ് പ്രൊഫഷണലാകണമെന്നും വിവരമുള്ളവർ മന്ത്രിപദവിയിൽ വേണമെന്നുമാണ് മേനക ഗാന്ധിയുടെ വിമർശനം. കേരളത്തിലെ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരും ഇടപെടുന്നില്ലെന്നും മേനക കുറ്റപ്പെടുത്തി. വനംവകുപ്പിൽ നിയോഗിക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനം കേരളത്തിൽ ലഭിക്കുന്നില്ല. അതുകൊണ്ടാണ് കിണറിൽ വീണ ആനയെ മയക്കിയ ശേഷം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. കൃത്യമായ പ്രവർത്തനങ്ങളിലൂടെ രക്ഷിക്കാവുന്ന മൃഗങ്ങൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ കേരളത്തിലുണ്ടാവുന്നതിൽ താൻ അസ്വസ്ഥയാണെന്നും അവർ പറഞ്ഞു. വനംവകുപ്പ് ജീവനക്കാർക്ക് പുനപരിശീലനം നൽകണം. ആനകൾക്കെതിരെ കേരളത്തിൽ നടക്കുന്നത് നാണക്കേടുണ്ടാകുന്ന സംഭവങ്ങളാണ്. അതിൽ തനിക്ക് അതിയായ വിഷമമുണ്ട്. മൃഗങ്ങളുമായി അനാവശ്യമായ ഏറ്റുമുട്ടലാണ് കേരളത്തിൽ സംഭവിക്കുന്നത്. മൃഗങ്ങളുമായുള്ള അനാവശ്യ അക്രമം തന്നെ ഭയപ്പെടുത്തുന്നുവെന്നും അവർ പ്രതികരിച്ചു. എന്തിന് വേണ്ടിയാണെങ്കിലും അക്രമത്തെ സ്നേഹിക്കുന്ന ഒരാളല്ല താനെന്നും അവർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം...

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...

ആർജി കർ ബലാത്സംഗ കേസ് ; മുൻ തൃണമൂൽ എംഎൽഎ രണ്ട് വർഷത്തിന് ശേഷം...

0
കൊൽക്കത്ത: രാജ്യവ്യാപകമായി പ്രതിഷേധം ഇളക്കിവിട്ട ആർജി കർ മെഡിക്കൽ കോളജ്...

ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകിയില്ല : തൃശൂർ ഒളരി ലിറ്റിൽ...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകാതിരുന്നതിനെത്തുടർന്ന്...