അരളിപ്പൂ വിൽപ്പനയുടെ കാര്യത്തിൽ തീരുമാനമായി ; പകരക്കാരനായി ഇനി പനിനീർ റോസ്?

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: കേരളത്തിലെ അരളിപ്പൂവിൽപ്പന 70 ശതമാനം ഇടിഞ്ഞു. അരളിക്ക് പകരക്കാരനായി പനിനീർ റോസ് വിപണി കീഴടക്കിത്തുടങ്ങി. മുമ്പ് അരളി വിറ്റിരുന്നപോലെ കച്ചവടക്കാർ 200 ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഇപ്പോൾ വിൽക്കുന്നത് പനിനീർ റോസാണ്. ഇതോടെ പനിനീർ റോസിന്റെ വില കൂടുകയും ചെയ്തു. അരളിയുടെ വിലക്കുമൂലം പനിനീർ റോസിന്റെ മാത്രമല്ല, തെച്ചിയുടെയും വില കൂടുന്നുണ്ട്. തുളസിക്ക് വില കൂടിയില്ലെങ്കിലും ആവശ്യം കൂടി. അരളിക്ക് തമിഴ്നാട്ടിലെ വിപണിയിൽ 150 മുതൽ 200 രൂപവരെ ഇപ്പോഴും വിലയുണ്ട്. ഇതു കേരളത്തിലെത്തുമ്പോൾ 250 രൂപവരെയാകും. തമിഴ്നാട്ടിൽ അരളിയുടെ ആവശ്യം കുറഞ്ഞില്ലെന്നതാണ് ഇതിന്‌ കാരണം. കൂടാതെ കനത്ത വേനൽ കാരണം ഉത്‌പാദനം കുറയുകയും ചെയ്തു.

സാധാരണ ദിവസങ്ങളിൽ 50 കിലോവരെ അരളിപ്പൂ വിറ്റിരുന്ന കച്ചവടക്കാരൻ ഇപ്പോൾ പത്തും പതിനഞ്ചും കിലോ മാത്രമാണ് വിൽക്കുന്നത്. സാധാരണ ദിവസങ്ങളിൽ തൃശ്ശൂർ ജില്ലയിൽ 500 കിലോവരെ അരളിപ്പൂ ചെലവായിരുന്നു. ഇതാണ് 70 ശതമാനം ഇടിഞ്ഞത്. പത്തനംതിട്ടയിൽ അരളിപ്പൂവിൽപ്പന 90 ശതമാനം കുറഞ്ഞുവെന്നാണ് വിൽപ്പനക്കാർ പറയുന്നത്. കൊല്ലത്തെ വിൽപ്പന അമ്പതുശതമാനമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ്‌ 14 മുതല്‍

0
പത്തനംതിട്ട: സപ്ലൈകോ ജില്ല ഓണം ഫെയര്‍ 2026 ഓഗസ്റ്റ് 14 മുതല്‍...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

നശാ മുക്ത് ഭാരത് അഭിയാന്‍ : പാലക്കാട് ജില്ലയില്‍ ഏകദിന ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.

0
പാലക്കാട് : നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...