കുഴിനഖ ചികിത്സക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ വിമർശിച്ചതിൽ നടപടി ; പ്രതിഷേധിക്കാൻ ഭരണാനുകൂല സംഘടന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച തിരുവനന്തപുരം കളക്ടറെ വിമ‍ര്‍ശിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ പ്രതിഷേധം. ജോയിന്റ് കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കലിനാണ് നോട്ടീസ് നൽകിയത്. ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഭരണാനുകൂല സംഘടനയുടെ തീരുമാനം. നാളെ എല്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തും. കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനാണ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം കളക്ടറെ ചാനൽ ചർച്ചയിൽ വിമർശച്ചതിനാണ് സിപിഐയുടെ സ‍‍ർവീസ് സംഘടനയായ ജോയിന്റ്കൗൺസിൽ നേതാവും ദേവസ്വം ബോർഡ് തഹസീൽദാറുമായ ജയചന്ദ്രൻ കല്ലിംഗലിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

അനുമതിയില്ലാതെ ചാനൽ ചർച്ചയിൽ പങ്കെടുത്തതും ജീവനക്കാർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചതും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജ് കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിൽ വിളിച്ചുവരുത്തിയതിനെ കുറിച്ചുള്ള ചാനൽ ചർച്ചയിലായിരുന്നു ജയചന്ദ്രന്റെ വിമർശനം. ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതിനെയും ജീവനക്കാരോടുള്ള കളക്ടറുടെ പെരുമാറ്റത്തെയും ജയചന്ദ്രൻ വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വരണാധികാരിയായ കളക്ടർ ജീവനക്കാർക്ക് ലീവ് അനുവദിച്ചില്ലെന്നും ജയചന്ദ്രൻ വിമർശിച്ചു. ഈ വിമർശനമാണ് ചട്ടലംഘനമായി കാരണം കാണിക്കൽ നോട്ടീസിൽ സൂചിപ്പിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...

ഇസ്രയേലിന്റെ കടുത്ത നീക്കം; ലെബനനിൽ സൈനിക ശേഷി ഇനിയും ശക്തമാക്കുമെന്ന് പ്രതിരോധ സേനയുടെ മുന്നറിയിപ്പ്

0
ടെൽഅവീവ്: ലെബനനില്‍ സൈനിക ശേഷി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ...