ഉത്രയുടെ കുഞ്ഞ് സൂരജിന്റെ ബന്ധുവീട്ടില്‍ ; ഉത്രയുടെ അച്ഛന് കൈമാറുമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകനെ കണ്ടെത്തി. പ്രതിയും ഭര്‍ത്താവുമായ സൂരജിന്റെ ഒരു ബന്ധുവീട്ടില്‍ നിന്നുമാണ് കുട്ടിയെ ലഭിച്ചത്. കുട്ടിയെ ഉത്രയുടെ പിതാവിന് ഉടന്‍ കൈമാറും.

ഉത്രയുടെ ഒന്നര വയസുള്ള കുട്ടിയെയും സൂരജിന്റെ  അമ്മയെയും കാണാനില്ലെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. അടൂരിലെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മറ്റെവിടേക്കോ കുട്ടിയുമായി ഇവർ മാറി നിൽക്കുന്നതാകാമെന്ന് പോലീസ് പറഞ്ഞു. അഞ്ചൽ പോലീസും അടൂർ പോലീസുമാണ് കുട്ടിയെ അന്വേഷിച്ച് പറക്കോട്ടുള്ള വീട്ടിൽ എത്തിയത്.

കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കണമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. അതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞിന്റെ  ജീവൻ അപകടത്തിലാണെന്ന് ഉത്രയുടെ മാതാവ് മണിമേഖല പറഞ്ഞു. കുഞ്ഞിനെ താമസിയാതെ തന്നെ ഉത്രയുടെ അച്ഛന് കൈമാറും. അതേസമയം കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതകക്കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേസിന്റെ  ഗൌരവസ്വഭാവം പരിഗണിച്ച് പ്രതികളെ റിമാന്‍ഡ് ചെയ്യാതെ കോടതി പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...