റാന്നി: ചേത്തയ്ക്കൽ സൗഹൃദ ബാലവേദി പ്രവർത്തകർ റാന്നി ഇട്ടിയപ്പാറ, പെരുമ്പുഴ, അങ്ങാടി എന്നിവടങ്ങളിലെ വഴിയോര കച്ചവടക്കാർക്കും ലോട്ടറി കച്ചവടക്കാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
ആറ് മാസം മുമ്പ് തുടങ്ങിയ ബാലവേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ജൂൺ മാസം 500 ബുക്കുകളും പഠനോപകരണങ്ങളും പാവപ്പെട്ട കുട്ടികൾക്ക് നേരിട്ട് നൽകിയിരുന്നു.
ബാലവേദി പ്രവർത്തനത്തിനായി കഴിഞ്ഞ ഉത്രാടനാളിൽ മുതിർന്നവരുടെ സഹായത്തോടെ പായസ വിതരണവും നടത്തിയിരിന്നു. ശ്രേയ (പ്രസിഡന്‍റ്), എയ്ഞ്ചൽ (സെക്രട്ടറി ) എന്നിവരാണ് ബാലവേദി ഭാരവാഹികൾ. ആഷിമ പ്രകാശ്,അലീഷാ സാം എന്നിവരുടെ നേതൃത്വത്തിലാണ് പൊതിച്ചോര്‍ വിതരണം നടത്തിയത്. രവി ചേത്തയ്ക്കൽ കൺവീനറായും എബി, ബീനാ സാം, രമ്യ , റീജ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.