ദില്ലി : ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും. ടെല്‍ അവീവില്‍ നിന്ന് മൃതദേഹം പ്രത്യേക വിമാനത്തില്‍ നാളെ രാത്രി ദില്ലിയില്‍ കൊണ്ടുവരും. ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്.
അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. മലയാളി സൗമ്യ സന്തോഷിന്റെ ദാരുണ മരണം യുഎന്‍ രക്ഷാസമിതിയെ അറിയിച്ച ഇന്ത്യ, ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ അപലപിച്ചു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം സൗമ്യയുടെ മരണത്തോടെ ഇസ്രയേലിലെ മലയാളി സമൂഹവും കടുത്ത ആശങ്കയിലാണ്. ഇസ്രായേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്നും അവശ്യഘട്ടങ്ങളില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.