വിദ്യ നിർമിച്ച വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം ; ഗൂഗിൾ സഹായം തേടി അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ നിർമിച്ച വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്താൻ ഗൂഗിളിന്റെ സഹായം തേടി അന്വേഷണ സംഘം. തന്റെ മൊബൈലിലാണു വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്നു വിദ്യ അന്വേഷണ സംഘത്തോടു സമ്മതിച്ചിരുന്നു. മൊബൈൽ താഴെ വീണു കേടായതിനാൽ ഉപേക്ഷിച്ചെന്നും മൊഴി നൽകി. വിദ്യയുടെ ഇമെയിൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവുകൾ കണ്ടെത്തി. ഈ സർട്ടിഫിക്കറ്റുകൾ എറണാകുളത്തെയും കാസർകോട് തൃക്കരിപ്പൂരിലെയും അക്ഷയ സെന്ററുകളിലെ ഇമെയിലുകളിലേക്ക് അയച്ചിട്ടുണ്ടെന്നും സംശയിക്കുന്നു.

തൃക്കരിപ്പൂരിൽ നിന്നാണു വിദ്യ വ്യാജ സർട്ടിഫിക്കറ്റ് പ്രിന്റ് എടുത്തതെന്നാണു സൂചന. 2 വർഷം മുൻപുള്ള വിവരങ്ങൾ ആയതിനാൽ ഇവ ഡിലീറ്റ് ആയെന്നു പറയുന്നു. വിദ്യ അയച്ച ഇമെയിലിന്റെ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഗൂഗിളിന്റെ സഹായം അഭ്യർഥിച്ച് അന്വേഷണ സംഘം കത്തുനൽകി. കയ്യിലുണ്ടായിരുന്ന വ്യാജ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ പൊലീസ് എയ്ഡ് പോസ്റ്റ് കഴിഞ്ഞുള്ള രണ്ടാമത്തെ വളവിൽ കീറി എറിഞ്ഞെന്നു വിദ്യ മൊഴി നൽകിയിരുന്നു. ഇവിടെ പോലീസ് പരിശോധന നടത്തിയെങ്കിലും തെളിവു കിട്ടിയില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...