ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക നെതർലന്‍റ്സിനെ നേരിടും. തുടർച്ചയായ മൂന്നാം വിജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നെങ്കിൽ ആദ്യവിജയം തേടിയാണ് നെതർലന്‍റ്സ് ഇറങ്ങുന്നത്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം. ശ്രീലങ്കയെയും ആസ്ത്രേലിയെയും പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക മൂന്നാം അങ്കത്തിന് ഇന്നെത്തുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങളെല്ലാം മികച്ച ഫോമിലായതിനാൽ ടീമിന് ആശങ്കൾ ഒന്നുമില്ല. ക്വിന്‍റണ്‍ ഡികോക്കും ഐഡൻ മർക്രവും ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളിൽ കാഴ്ചവെച്ചത്. ബൗളിങ്ങിൽ പേസർമാരും സ്പിൻനിരയും ഇന്ത്യൻ പിച്ച് സാഹചര്യത്തിൽ മികവ് പുലർത്തുന്നതും ടീമിന് ആത്മവിശ്വാസം നൽകുന്നു. നെതർലന്‍റ്സ് രണ്ട് മത്സരങ്ങളിലും ഒന്ന് പൊരുതുക പോലും ചെയ്യാതെയാണ് കീഴടങ്ങിയത്. പാകിസ്താനെതിരെയും ന്യൂസിലൻഡിനെതിരെയും ബാറ്റിങ്ങിലും ബൗളിങ്ങിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ താരങ്ങൾക്കായിട്ടില്ല.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























