മൈലപ്ര : എ.റ്റി.എം നു മുമ്പില്‍ വാരിക്കുഴി തീര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക്. മൈലപ്രാ ശാഖയോട് ചേര്‍ന്നുള്ള എ.റ്റി.എമ്മിനു മുമ്പിലാണ് അപകടകരമായ ഈ നടപടി. എ.റ്റി.എമ്മിലേക്ക് അംഗപരിമിതര്‍ക്ക് കയറിപ്പോകുന്നതിനുവേണ്ടി ഇരുമ്പ് കമ്പികള്‍ പാകിയ റാമ്പ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ റാമ്പ് കമ്പികള്‍ ഒടിഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
എ.റ്റി.എമ്മിലേക്ക് പോകുന്ന മിക്കവരും ഈ റാമ്പില്‍ കൂടി നടന്നാണ് കയറുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞദിവസം രാത്രിയില്‍ എ.റ്റി.എമ്മിലേക്ക് കയറിയ ഒരാളുടെ കാല്‍ കമ്പിക്കിടയില്‍ കുടുങ്ങി പരിക്കുകള്‍ പറ്റിയിരുന്നു. വിവരം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.