ശസ്ത്രക്രിയാ രോഗികള്‍ക്കായി ജനറല്‍ വാര്‍ഡ് നവീകരിച്ചു നല്‍കി സൗത്ത് ഇന്ത്യന്‍ ബാങ്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ രോഗികള്‍ക്കായി നവീകരിച്ചു നല്‍കിയ ജനറല്‍ വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു. ചടങ്ങ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒയും എംഡിയുമായ പി.ആര്‍ ശേഷാദ്രി ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷ രംഗത്ത് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സേവനങ്ങള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പുഷ്പഗിരി സൊസൈറ്റി രക്ഷാധികാരിയും തിരുവല്ല മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പുമായ ഡോ. തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു.

ഏറ്റവും ആധുനിക സൗകര്യങ്ങളോടെ ജനറല്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയ ബാങ്കിന്റെ ഉദ്യമത്തെ അദ്ദേഹം അഭിനന്ദിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ മാനേജര്‍ (ഫിനാന്‍സ്- റിസോഴ്‌സസ്) കെ.കെ. മുരളീധര കൈമള്‍ പദ്ധതി വിശദീകരണം നടത്തി. പുഷ്പഗിരി സിഇഒ ഫാ. തോമസ് പയ്യംപള്ളി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.റീനാ തോമസ്, ജനറല്‍ സര്‍ജറി വിഭാഗം എച്ച്ഒഡി ഡോ. സുനില്‍ എസ്, പിഎംസിഎച്ച് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അബ്രഹാം വര്‍ഗീസ്, എസ്‌ഐബി സീനീയര്‍ ജനറല്‍ മാനേജര്‍ മിനു മൂഞ്ഞേലി, ഡോ. മാത്യു പുളിക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...