കണ്ണൂര്‍: പെഗാസസ് സംഘടിപ്പിച്ച ദക്ഷിണേന്ത്യാ സൗന്ദര്യ മത്സരത്തില്‍ കേരളത്തിൽ നിന്നുള്ള ഐശ്വര്യ സജു കിരീടം നേടി. കേരളത്തിന്റെ വിദ്യ വിജയകുമാര്‍ രണ്ടാം സ്ഥാനവും കര്‍ണാടകയുടെ ശിവാനി റായി മൂന്നാം സ്ഥാനവും നേടി. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 23 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.
കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു മത്സരാര്‍ത്ഥികള്‍. ഡിസൈന്‍സാരി, റെഡ് കോക്കെയില്‍ , ബ്ലാക്ക് ഗൗണ്ഡ, തുടങ്ങിയ മൂന്ന് റൗണ്ടുകളിലൂടെയാണ് മിസ് സൗത്ത് ഇന്ത്യയെ തിരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തിനുശേഷം 12 പേരെയും രണ്ടാംഘട്ടത്തിനുശേഷം ആറുപേരെയും തിരഞ്ഞെടുത്തതിനുശേഷമാണ് അന്തിമ തിരഞ്ഞെടുപ്പ് നടന്നത്.