കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കില്ലെന്ന് ദക്ഷിണ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ പദ്ധതികൾക്ക് ബജറ്റിൽ അനുവദിച്ച തുക വെട്ടിക്കുറയ്ക്കില്ലെന്ന് ദക്ഷിണ റെയിൽവേ. ഇതു സംബന്ധിച്ച മാധ്യമ വാർത്തകൾ തെറ്റിദ്ധാരണയിൽനിന്ന് ഉടലെടുത്തതാണെന്നാണ് റെയിൽവേയുടെ വിശദീകരണം. കേരളത്തിലെ മൂന്നെണ്ണമടക്കം 12 പദ്ധതികളിൽനിന്നായി 727.79 കോടിരൂപ തിരിച്ചുപിടിക്കാൻ ശുപാർശ ചെയ്തുകൊണ്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് റെയിൽവേ ബോർഡിന് കത്തയച്ചെന്ന വാർത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നടപ്പുവർഷത്തെ കേന്ദ്രബജറ്റിൽ വകയിരുത്തിയ ധനവിഹിതം പിൻവലിച്ച് മറ്റു പദ്ധതികൾക്ക് ചെലവഴിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

വിവിധ പദ്ധതികൾക്കായി അനുവദിച്ചതുക സാമ്പത്തികവർഷത്തിന്റെ നടപ്പുപാദത്തിൽ ചെലവഴിച്ചില്ലെങ്കിൽ വിനിയോഗം അടുത്ത പാദത്തിലേക്കുമാറ്റാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് കത്തയക്കുന്നത് പതിവാണെന്ന് റെയിൽവേയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു. ഇത്തരമൊരു പതിവ്‌ കത്താണ് തെറ്റിദ്ധാരണയ്ക്കു കാരണമായതെന്നും അത് ബജറ്റ് വിഹിതം പിൻവലിക്കാനുള്ള നിർദേശമല്ലെന്നും റെയിൽവേ പറയുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും റെയിൽവേ പദ്ധതികൾക്കുള്ള വിഹിതം ബജറ്റിൽ നിർദേശിച്ചതുപോലെത്തന്നെ തുടരുമെന്നും റെയിൽവേ വ്യക്തമാക്കി.

കേരളത്തിൽ അങ്കമാലി-ശബരിപാതയ്ക്ക് നീക്കിവെച്ച തുകയിൽനിന്നും 20 കോടി രൂപയും തിരുനാവായ-ഗുരുവായൂർ പാതയ്ക്ക് നീക്കിവെച്ച തുകയിൽനിന്നും 32.70 കോടി രൂപയും പാത ഇരട്ടിപ്പിക്കാൻ അനുവദിച്ച 26.82 കോടി രൂപയും തിരിച്ചുപിടിക്കാനുള്ള നിർദേശം കത്തിൽ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ വിവിധ പദ്ധതികൾക്ക് അനുവദിച്ച തുകയിൽനിന്ന് പണം പിൻവലിക്കാനും നിർദേശിച്ചിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും എംപിമാർ ഈ നീക്കത്തിൽ പ്രതിഷേധം പ്രകടിപ്പിക്കുകയുമുണ്ടായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....