കോവിഡ് ; പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യനില വഷളായതായി ആശുപത്രി വൃത്തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കോവിഡ് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യനില വഷളായതായി ആശുപത്രി വൃത്തങ്ങള്‍. ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം ഒരാഴ്ചയായി ചികിത്സയില്‍ തുടരുന്ന എസ്പിയുടെ ആരോഗ്യനില പതിമൂന്നാം തീയതിയാണ് വഷളായത്. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‍ത്ത്‌ കെയറില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ടീമിന്റെ  നിര്‍ദേശപ്രകാരം അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അതീവ ഗുരുതരമായി തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരന്തരം പരിശോധിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ അടക്കമുള്ള ഭാഷകളില്‍ 40,000ത്തിലധികം ചലച്ചിത്ര ഗാനങ്ങള്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം ആലപിച്ചിട്ടുണ്ട് . ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന എസ്.പി.ബാലസുബ്രഹ്‌മണ്യം കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു സ്ഥിരതാമസം.

ഫെയ്‌സ്ബുക്കിലെ വിഡിയോ സന്ദേശത്തിലൂടെ എസ്പിബി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. ‘കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി എനിക്ക് ജലദോഷം, പനി തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ഞാന്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ സ്വയം ക്വാറന്റീനില്‍ താമസിക്കാനും മരുന്ന് കഴിക്കാനും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. എന്നെക്കുറിച്ച്‌ ആരും വിഷമിക്കേണ്ടതില്ല. പനിയും ജലദോഷവും ഒഴികെ ഞാന്‍ തികച്ചും ആരോഗ്യവാനാണ്.’ – എസ്പിബി പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...