തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചു പണി. ജില്ലാ പോലീസ് മേധാവിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നിലവിലെ കോഴിക്കോട് റൂറല്‍ എസ്‍പിയും കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷണ ഉദ്യോഗസ്ഥനുമായ കെജി സൈമണിനെ പത്തനംതിട്ട എസ്‍പിയായി നിയമിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂര്‍&കാസര്‍ഗോഡ് മേധാവി ഡോ.എ.ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്‍പിയാക്കി നിയമിച്ചു. പത്തനംതിട്ട എസ്‍പി ജി.ജയ്ദേവിനെ കോട്ടയം എസ്‍പിയായി നിയമിച്ചു. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്‍പിയായി നിയമിച്ചു. കോട്ടയം എസ്‍പിയായിരുന്ന പിഎസ് സാബുവിനെ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായും മാറ്റി നിയമിച്ചു.
കൂടത്തായി കേസ് അന്വേഷിച്ച കെ.ജി സൈമണ്‍ പത്തനംതിട്ട എസ്.പി ; ജി.ജയ്ദേവ് കോട്ടയത്തേക്ക്
RECENT NEWS
Advertisment