ബഹിരാകാശ രംഗത്ത് പുത്തന്‍ ചുവടുമായി സ്‌പേസ് എക്‌സ്

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ: ബഹിരാകാശ രംഗത്ത് പുത്തന്‍ ചുവടുമായി എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ്. ഇന്ധനം വേണ്ടാത്ത എന്‍ജിന്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാണ്ടം ഡ്രൈവ് എന്‍ജിനായ ഇത് അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐ.വി.ഒ ലിമിറ്റഡാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ട്രാന്‍സ്‌പോര്‍ട്ടര്‍ 9 മിഷന്റെ ഭാഗമായി ഈ എന്‍ജിന്‍ ഒരു മൈക്രോ സാറ്റലൈറ്റില്‍ ഘടിപ്പിക്കും. ഈ എന്‍ജിന്‍ കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബെയ്‌സില്‍ നിന്ന് വിക്ഷേപണം ചെയ്യാനാണ് സ്‌പേസ് എക്‌സ് ഉദ്ദേശിക്കുന്നത്. സൂര്യനില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചാണ് എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ എന്‍ജിനാണ് ഇതെന്നും ഐ.വി.ഒ അവകാശപ്പെട്ടു. ഇലക്ട്രിക്ക് പ്രൊപ്പല്‍ഷന്‍ ടെക്‌നോളജിയാണ് എന്‍ജിന്റെ പ്രധാന കരുത്ത്. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് എന്‍ജിന് സുഗമമായി പ്രവര്‍ത്തിക്കാനാകുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം പിടിപ്പുകേട് മറച്ചുവെക്കാൻ കോന്നി എം.എൽ.എ ശ്രമിക്കുന്നു : ഏബ്രഹാം വാഴയിൽ

0
കോന്നി : പ്രളയത്തിൽ ജനങ്ങൾ ബുദ്ധിമുട്ടിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്തതിലുള്ള ജ്യാള്യത...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം : സുരേഷ് കുഴിവേലില്‍

0
അയിരൂര്‍ : അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയില്‍ റാന്നി അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ...

പത്തനംതിട്ടയിൽ നാളെ തിരുവല്ല താലൂക്കിനും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

മഴക്കെടുതിയില്‍ ദുരിതത്തിലായി വളര്‍ത്ത് മൃഗങ്ങള്‍

0
പത്തനംതിട്ട : ജില്ലയിലെ റാന്നി, ആറന്മുള, തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളില്‍ മഴക്കെടുതി...