ഇലോൺ മസ്കിന്‍റെ സ്വപ്ന പദ്ധതിക്ക് വൻ തിരിച്ചടി. ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായ സ്പേസ് എക്സിന്‍റെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു. അമേരിക്കയിലെ ടെക്സസിലെ വിക്ഷേപണത്തറയിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം മസ്കിന്‍റെ സ്വപ്നം പൊട്ടിത്തകർന്നു. റോക്കറ്റിന്‍റെ വിഭജനഘട്ടത്തിൽ വന്ന പിഴവാണ് കാരണം. ഇന്നേ വരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് ഷിപ്പ്. സ്റ്റാർഷിപ്പ് പേടകവും സൂപ്പർഹെവി റോക്കറ്റുമടങ്ങുന്ന സ്റ്റാർഷിപ്പിന് നൂറ് പേരെയും 150 മെട്രിക് ടൺ ഭാരവും വഹിക്കാൻ ശേഷിയുണ്ട്.ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള പര്യവേഷണമാണ് റോക്കറ്റിന്‍റെ പ്രധാന ലക്ഷ്യം.
ചന്ദ്രനിൽ കോളനിയുണ്ടാക്കാനും ആവശ്യമായി സാധന സാമഗ്രികൾ എത്തിക്കലും റോക്കറ്റിന്‍റെ ദൗത്യമാണ്. ബഹിരാകാശത്തെ സ്പേസ് ഡെബ്രി എന്നറിയപ്പെടുന്ന ബഹിരാകാശ മാലിന്യം വൃത്തിയാക്കാൻ ആവശ്യമുള്ള സംവിധാനങ്ങളും ഈ റോക്കറ്റിലുണ്ട്. ആളുകളെ എത്തിക്കാനും ലക്ഷ്യമിടുന്ന സ്പേസ് എക്സിന്റെ സ്വപ്ന പദ്ധതിയുടെ നട്ടെല്ലായിരുന്നു സ്പേസ് എക്സ്. കഴിഞ്ഞ തിങ്കളാഴ്ച വിക്ഷേപിക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം മാറ്റിവെക്കുകയായിരുന്നു. പ്രശ്നത്തെപറ്റി പഠിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും വിക്ഷേപണം നടത്തുമെന്ന് സ്പേസ് എക്സ് അറിയിച്ചു.