സംസ്കൃത സർവ്വകലാശാലയിൽ ‘സ്പർശം 2024’ 28ന്

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സാമൂഹിക പ്രവർത്തന വിഭാഗവും അങ്കമാലി ബി. ആർ. സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സ്പർശം 2024’ ഫെബ്രുവരി 28ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിൽ വെച്ച് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘സ്പർശ’ത്തിലൂടെ സാമൂഹിക പ്രവർത്തന വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കൊപ്പം ബി ആർ സി യിലെ ഭിന്നശേഷിക്കാരായ 40-ഓളം വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കൾ, അദ്ധ്യാപകർ എന്നിവർ ഒരു ദിവസം പങ്കിടുകയാണ്.

ജില്ല സാമൂഹികനീതി ഓഫീസർ, ബിനോയ് വി. ജെ. നയിക്കുന്ന ‘ഭിന്നശേഷി അവകാശ നിയമങ്ങളെക്കുറിച്ചുളള’ ബോധവൽക്കരണ ക്ലാസ്, അസിം വെളിമണ്ണ നയിക്കുന്ന ‘മോട്ടിവേഷണൽ സെഷൻ’, മ്യൂസിക് മോജോ ഫെയിം അതുൽ സുബ്രഹ്മണ്യൻ ഒരുക്കുന്ന സംഗീത വിരുന്ന് എന്നിവയാണ് സ്പർശത്തിലെ പ്രധാന പരിപാടികൾ. സാമൂഹിക പ്രവർത്തന-നൃത്ത വിഭാഗങ്ങളിലെ വിദ്യാർത്ഥികളും ബി ആർ സിയിലെ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. അസിം വെളിമണ്ണ ഫൗണ്ടേഷന്റെയും മൈജി-യുടെയും സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...