വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെയ്ക്കാനാകില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെയ്ക്കാനാകില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ. സമരത്തിൽ നിന്ന് പിന്മാറണം. കലാപ അന്തരീക്ഷം ഒഴിവാക്കണം. നാട്ടിൽ സമാധാനം ഉണ്ടാകണം. ഏഴ് ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതാണ്. തുറമുഖനിർമാണം നിർത്തണം എന്ന ആവശ്യം അംഗീകരിക്കാൻ ആകില്ലെന്നും എ.എൻ.ഷംസീർ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള വമ്പൻ പദ്ധതി നിർത്തിവെയ്ക്കാൻ ആകില്ല. സമരം ചെയ്യുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

വിഴിഞ്ഞു തുറമുഖം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലും പ്രതികരിച്ചിരുന്നു. പദ്ധതി ഫിനിഷിങ്ങിലേക്ക് എത്തുമ്പോഴാണ് ഇങ്ങനത്തെ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എല്ലാവരെയും ബോധ്യപെടുത്തി പദ്ധതി പൂർത്തിയാക്കാമെന്ന് കരുതുന്നു. ചർച്ചകൾ നടക്കുന്നുണ്ട്. കൂടുതൽ പറയാനില്ലെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...