കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഡോളര്‍ കടത്ത് കേസില്‍ രണ്ടാം തവണയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇന്നും സ്പീക്കര്‍ ഹാജരായേക്കില്ല. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇ.ഡിയുടെ വാദം. പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി ഹൈക്കോടതിയുടെ നിര്‍ദേശത്തിന് വിരുദ്ധമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.