തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ നിയമസഭാമാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു.നിയമസഭയിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. നേമം മണ്ഡലം പ്രസിഡന്റ് ശ്രീജിത്തിന് ജലപീരങ്കി പ്രയോഗത്തില്‍ പരിക്കേറ്റു.
നിയമസഭക്കുള്ളിലേക്ക് ചാടിക്കയറിയ ചൂണ്ടിക്കല്‍ ഹരി, പ്രവീണ്‍, അനീഷ്, പ്രതീഷ് എന്നീ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി. യുവമോര്‍ച്ച നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു.
ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനം രാജി വെയ്ക്കും വരെ യുവമോര്‍ച്ച സമരം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് സിആര്‍ പ്രഫുല്‍കൃഷ്ണ പറഞ്ഞു. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നത് നിയമസഭയ്ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.