സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രാദേശികമായി സഹായങ്ങൾ നൽകുന്നതിനായി സമഗ്ര ശിക്ഷാ കേരളം വിവിധ പഞ്ചായത്തുകളിൽ സ്പെഷ്യൽ കെയർ സെന്ററുകൾ തുടങ്ങി. വിവിധ പഞ്ചായത്തിലെ കുട്ടികൾക്കു സ്‌പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, പരിഹാരബോധന ക്ലാസുകൾ, തുടങ്ങിയവ റാന്നി ബി ആർ സി സ്പെഷ്യൽ കെയർ സെന്ററിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. റാന്നി അങ്ങാടി പഞ്ചായത്ത്‌ സ്പെഷ്യൽ കെയർ സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: ബിന്ദു റെജി വരവൂർ ഗവണ്മെന്റ് യു പി സ്കൂളിൽ നിർവഹിച്ചു.

വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാനുമായ ബി സുരേഷ് അധ്യക്ഷത വഹിച്ചു. റാന്നി ബി ആർ സി ബ്ലോക്ക്‌ പ്രോജെക്റ്റ് കോ -ഓർഡിനേറ്റർ ഷാജി എ സലാം മുഖ്യ പ്രഭാഷണം നടത്തി. ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള വൈറ്റ് ബോർഡ്‌ വർക്ക്‌ ഷീറ്റുകൾ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെർപേഴ്സൺ ഷൈനി മാത്യൂസ് വിതരണം ചെയ്തു. പഞ്ചായത്ത്‌ സെക്രട്ടറി ജി. സുധകുമാരി, പി ടി എ പ്രസിഡന്റ്‌ ശാന്തമ്മ, സി ആർ സി കോ -ഓർഡിനേറ്റർ എസ്. ദിവ്യശ്രീ, പ്രഥമധ്യാപിക ജയശ്രീ ദേവി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഹിമാമോൾ സേവിയർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...