31 C
Pathanāmthitta
Friday, June 17, 2022 1:21 pm

യുക്രെയിനിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസം ; രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ – രണ്ട് വിമാനങ്ങള്‍ പുറപ്പെടും

ദില്ലി : യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കി. യുക്രെയ്നില്‍ നിന്ന് ബുച്ചാറെസ്റ്റ് വഴി ഇന്ത്യന്‍ പൗരന്മാരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനായി എയര്‍ ഇന്ത്യ ശനിയാഴ്ച പുലര്‍ച്ചെ 2 മണിക്ക് രണ്ട് വിമാനങ്ങള്‍ അയയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. യുക്രെനിയന്‍ തലസ്ഥാനമായ കൈവില്‍ നിന്ന് ഏകദേശം 12 മണിക്കൂര്‍ യാത്ര ചെയ്തുള്ള റൊമാനിയന്‍ അതിര്‍ത്തികളില്‍ ഇന്ത്യന്‍ ടീമുകള്‍ എത്തിയിട്ടുണ്ട്. യുക്രെയിനില്‍ സിവിലിയന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചിരിക്കുന്നതിനാല്‍ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ബുക്കാറെസ്റ്റില്‍ നിന്ന് വിമാനത്തില്‍ കയറും. നിരവധി ഇന്ത്യന്‍ പൗരന്മാര്‍ കൈവിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.

എംബസി പരിസരത്ത് ഷെല്ലാക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. വ്‌ളാഡിമിര്‍ പുടിന്റെ സൈന്യം യുക്രെയ്ന്‍ ആക്രമിച്ചതു മുതല്‍ ഇന്ത്യന്‍ ഭരണകൂടം ആശങ്കയുടെ മുള്‍മുനയിലാണ്. ഏകദേശം 19000 ഓളം ഇന്ത്യക്കാരാണ് ഇപ്പോള്‍ യുക്രെയിനിലുള്ളത്. മുഴുവന്‍ ഒഴിപ്പിക്കല്‍ പ്രക്രിയയും നിരീക്ഷിക്കാന്‍ വിദേശകാര്യ മന്ത്രാലയം ദേശീയ തലസ്ഥാനത്ത് 24ഃ7 കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. കിയെവിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. കൂടുതലും വിദ്യാര്‍ത്ഥികള്‍ എവിടെയായിരുന്നാലും ശാന്തരായിരിക്കണമെന്നും ബദല്‍ വഴിയിലൂടെ പുറത്തുകടക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ഉറപ്പും നല്‍കി. ഇതുകൂടാതെ സമീപത്ത് ഷെല്ലാക്രമണമുണ്ടായാല്‍ അടുത്തുള്ള ബോംബ് ഷെല്‍ട്ടറിലോ ബങ്കറുകളിലോ അഭയം പ്രാപിക്കണമെന്ന് എംബസി ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചിരുന്നു.

യുക്രെനിയന്‍ അതിര്‍ത്തി കടന്ന ശേഷം ഇന്ത്യന്‍ പൗരന്മാര്‍ക്ക് സമീപിക്കാവുന്ന ഉദ്യോഗസ്ഥരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങളും വിദേശകാര്യ മന്ത്രാലയം അതാത് രാജ്യങ്ങളുമായി പങ്കിട്ടു. ഫ്ലൈറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനാല്‍ ഇപ്പോള്‍ യുക്രെയ്ന്‍ വിടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ അതിര്‍ത്തി കടന്ന് ലാന്‍ഡ് റൂട്ടിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് പ്രവേശിക്കാനാണ് നിര്‍ദ്ദേശം. സംഘര്‍ഷബാധിതരായ കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രത്തില്‍ നിന്ന് തങ്ങളുടെ അടുത്തവരെയും പ്രിയപ്പെട്ടവരെയും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണെന്ന് വ്യാഴാഴ്ച വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഒറ്റപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. യുക്രെനിയന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂള്‍ റദ്ദാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ അടിയന്തരമായി തയ്യാറാക്കുകയാണ് എന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഇത്തരം ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാലുടന്‍ വിവരങ്ങള്‍ എംബസി അറിയിക്കും. രക്ഷാ ദൗത്യത്തിന് ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാനും തീരുമാനിച്ചതായി വിദേശകാര്യസഹമന്ത്രി അറിയിച്ചു.

വിദേശകാര്യ മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂം 24ഃ7 അടിസ്ഥാനത്തില്‍ വിപുലീകരിക്കുകയും പ്രവര്‍ത്തിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഉക്രെയ്നിലെ മലയാളി വിദ്യാര്‍ഥികളുമായി താന്‍ സംസാരിച്ചു എന്നും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പരിഭ്രാന്തരാകേണ്ടതില്ല എന്നും വി.മുരളീധരന്‍ പറഞ്ഞു. പുതിയ അറിയിപ്പുകള്‍ ലഭിക്കുന്നതിന് എംബസി വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ (ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം) പോസ്റ്റുകളും പിന്തുടരണം. സമാനമായ യുദ്ധ സാഹചര്യം നിലവില്‍ നിന്ന സാഹചര്യങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവന്നിട്ടുള്ള അനുഭവപരിചയം ഉള്ള വിപുലമായ നയതന്ത്ര സംവിധാനം ഇന്ത്യയ്ക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്.

Phone: 1800118797 (Toll free)

+91-11-23012113

+91-11-23014104

+91-11-23017905

Fax: +91-11-23088124

Email: [email protected]

ഇപ്പോള്‍ ഉക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍പ്പ് ലൈനിന്റെ വിശദാംശങ്ങള്‍ ചുവടെ അടങ്ങിയിരിക്കുന്നു:

1. +38 0997300483

2. +38 0997300428

3. +38 0933980327

4. +38 0635917881

5. +38 0935046170

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular