എലത്തൂരിൽ ട്രെയിനിന് തീയിട്ട കേസ് ; അന്വേഷണത്തിന് 17 അംഗ സംഘം , വിവരശേഖരണത്തിന് നോയ്ഡയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിന് തീയിട്ട കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. റെയിൽവേ പൊലീസിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. അതിനിടെ, സംഭവത്തിൽ കസ്റ്റഡിയിലുള്ള ഷാറൂഖ് സെയ്ഫിയുടെ സ്വദേശമായ നോയ്ഡയിൽ അന്വേഷണസംഘം എത്തിയിട്ടുണ്ട്. കേസ് റെയിൽവേ സൂപ്രണ്ട് കെ.എൽ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. 17 അംഗ പ്രത്യേക സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. അതിനിടെ, ആർ.പി.എഫ് ഐ.ജി ടി.എം ഈശ്വര റാവു കണ്ണൂരിലെത്തും. ഇതിനുശേഷം തീയിട്ട ബോഗി പരിശോധിക്കാൻ കോഴിക്കോട്ടും എത്തും.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിയുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണസംഘം നോയ്ഡയിലെത്തിയത്. ഇയാളുടെ നാട്ടിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമായിരിക്കും സംഘം മടങ്ങുക. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു ഡി.ജി.പി ഒരു ഓൺലൈൻ ന്യൂസിനോട് പ്രതികരിച്ചത്. കസ്റ്റഡിയിലുള്ള ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണ പുരോഗതി വിലയിരുത്താൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...