ഓൺലൈൻ തട്ടിപ്പിലൂടെ വ്യവസായിക്ക് 25 കോടി നഷ്ടമായ കേസിൽ പ്രത്യേക അന്വേഷണസംഘം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ വ്യവസായിക്ക് 25 കോടി നഷ്ടമായ കേസിൽ പ്രത്യേക അന്വേഷണസംഘം. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ നടന്നിട്ടുണ്ടെന്നും രാജ്യത്തിന് പുറത്തും ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ ഷെയർ ട്രേഡിങ് തട്ടിപ്പിന്‍റെ വ്യാപ്തി പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. പോലീസിന് മുന്നിലുള്ളത് നിരവധി വെല്ലുവിളികളാണ്. ഡാനിയേൽ എന്ന് പരിചയപ്പെടുത്തിയ ആളാണ് ക്യാപിറ്റാലിക്സ് എന്ന തട്ടിപ്പ് വെബ്സൈറ്റിലേക്ക് കടവന്ത്ര സ്വദേശിയായ നിമേഷിനെ എത്തിച്ചത്.

ഇയാളെ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഈ പേര് തന്നെ വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്. കാലിഫോർണിയയിലാണ് ഈ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യം വാട്ട്സ് ആപ്പ് വഴിയും പിന്നീട് ടെലഗ്രാം വഴിയും പ്രതികൾ നിമേഷുമായി ബന്ധപ്പെട്ടു. ആദ്യമൊക്കെ ലാഭം ലഭിച്ചിരുന്നെങ്കിലും പിന്നീടാണ് തട്ടിപ്പിന് വേണ്ടി ഒരുക്കിയ കെണി മാത്രമാണ് അതെന്ന് മനസിലായത്. പണം പോയിരിക്കുന്നതെല്ലാം ഇന്ത്യയിലെ അക്കൗണ്ടുകളിലേക്കാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു ബാങ്കിന്റെ വിവിധയിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണു പണം നിക്ഷേപിച്ചിട്ടുള്ളത്. പരാതിക്കാരനുമായി തട്ടിപ്പുസംഘം സമൂഹമാധ്യമങ്ങളിലൂടെയടക്കം നടത്തിയ ആശയവിനിമയങ്ങളുടെ പൂര്‍ണവിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....