സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം. തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. 33 വേദികളിലായി ഇനി ഒരാഴ്ചക്കാലം തലസ്ഥാനത്ത് കളർഫുൾ ഓണം. ആഘോഷങ്ങൾ ചില വിഭാഗങ്ങളിൽ മാത്രമായി ചുരുക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെയും തമിഴ് സിനിമാതാരം രവി മോഹന്റെയും സാന്നിധ്യം ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റ് കൂട്ടി.

ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി ഒരുക്കിയ ഓണസദ്യയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഒരാഴ്ചകാലം 33 വേദികളിൽ ആയാണ് ആഘോഷ പരിപാടികൾ. 10000ലധികം കലാകാരന്മാർ ആഘോഷങ്ങളുടെ ഭാഗമാവും. 5, 6, 7 തീയതികളിൽ നഗരത്തിൽ ഡ്രോൺ ഷോ ഒരുക്കും. ആയിരത്തോളം ഡ്രോണുകൾ ഷോയുടെ ഭാഗമാവും. ഈ മാസം ഒമ്പതിന് നടക്കുന്ന ഘോഷയാത്രയുടെ ഓണം വാരാഘോഷം സമാപിക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...