‘എന്റെ ഇച്ചാക്ക’ സംസ്ഥാന അവാർഡ് നേടിയതിൽ പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും ; മോഹൻലാൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 2022-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിക്ക്. പുരസ്‌കാര നേട്ടത്തിൽ മമ്മൂട്ടിക്ക് ആശംസയുമായി നടൻ മോഹൻലാൽ എത്തി. നൻപകൽ നേരത്ത് മയക്കത്തിലെ അഭിനയത്തിനാണ് പുരസ്കാരം. 2023-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്കാക്ക് മനസ് നിറഞ്ഞ കയ്യടികൾ അർപ്പിക്കുന്നു. ”എന്റെ ഇച്ചാക്ക” മമ്മൂക്കയ്ക്ക് പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും. കൂടാതെ മറ്റ് അവാർഡ് ജേതാക്കളായ മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഈ വിജയം വീണ്ടും തുടരുകയെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഇതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്ന അഭിനേതാക്കളിൽ ഒന്നാമതായിരിക്കുകയാണ് മമ്മൂട്ടി. ആറ് പുരസ്കാരങ്ങൾ നേടിയ നടൻ എന്ന നിലയിൽ മോഹൻലാലും ഈ പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്. ഒ മാധവന് ശേഷം മികച്ച ന‌ടനുള്ള സംസ്ഥാന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ നടനായിരിക്കുകയാണ് മമ്മൂട്ടി എന്ന പ്രത്യേകത കൂടിയുണ്ട്.

മികച്ച നടൻ എന്ന വിഭാ​ഗം കൂടാതെ മികച്ച സഹനടനുള്ള പുരസ്കാരവും (അഹിംസ-1981) സെപ്ഷ്യൽ ജൂറി പുരസ്കാരവും (യാത്ര, നിറക്കൂട്ട്-1985) അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2009-ൽ പാലേരിമാണിക്യം, കുട്ടിസ്രാങ്ക്, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പുരസ്കാരം ലഭിച്ച ശേഷം 2014-ൽ മുന്നറിയിപ്പ് എന്ന ചിത്രത്തിന് മികച്ച നടനുള്ള അവസാന ഘട്ട നാമനിർദേശത്തിൽ മമ്മൂട്ടി എത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപതിരഞ്ഞെടുപ്പ് പരാജയം : ജനവിധി മാനിക്കുന്നു ; ആത്മപരിശോധന നടത്തുമെന്ന് ബിജെപി

0
ന്യൂഡൽഹി : മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നെന്നും പാർട്ടി...

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...