തിരുവനന്തപുരം: 10 വര്‍ഷം പൂര്‍ത്തിയായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന അജണ്ടയോടെ പ്രത്യേക മന്ത്രിസഭായോഗം തിങ്കളാഴ്ച ചേരും. കഴിഞ്ഞ യോഗത്തില്‍ സ്ഥിരപ്പെടുത്തേണ്ടവരുടെ ലിസ്റ്റടക്കമുള്ള വിവരങ്ങള്‍ പല കോര്‍പ്പറേഷനുകളും വകുപ്പുകളും നല്കാത്തതിനാല് ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
തിങ്കളാഴ്ച യോഗം നടക്കുന്നതിനാല്‍ അതിനുള്ള അജണ്ട സമര്‍പ്പിക്കേണ്ട വകുപ്പുകളിലെ സെക്ഷനുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങള്‍ പ്രവര്‍ത്തി ദിനമായിരിക്കും. സ്ഥിരപ്പെടുത്തേണ്ടവരുടെ വിവരങ്ങള്‍ സമയത്ത് എത്തിക്കാത്തതിനാല്‍ പല വകുപ്പു മേധാവികള്‍ക്കും മുഖ്യമന്ത്രിയുടെ ശാസന കേള്‍ക്കേണ്ടിവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അജണ്ട സമര്‍പ്പിക്കേണ്ട വകുപ്പുകളിലെ സെക്ഷനുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങള്‍ പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഉത്തരവിറക്കിയത്.