27.1 C
Pathanāmthitta
Sunday, October 1, 2023 2:49 pm
-NCS-VASTRAM-LOGO-new

പ്രത്യേക പാർലമെന്റ് സമ്മേളനം 18 മുതല്‍ ; അഞ്ചുദിവസം സഭ ചേരും – തീയതി സംബന്ധിച്ച് വിവാദം

ദില്ലി : അഞ്ചുദിവസം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം. ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം പ്രത്യേക സമ്മേളനം നടക്കുന്ന സമയം ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. പതിനേഴാമത് ലോക്സഭയുടെ പതിമൂന്നാമത് സമ്മേളനവും രാജ്യസഭയുടെ 261മത് സമ്മേളനവും സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസമായി നടക്കും. പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു – മന്ത്രി വ്യക്തമാക്കി.

life
ncs-up
ROYAL-
previous arrow
next arrow

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും സമ്മേളനം ചേരുകയെന്ന് സൂചനയുണ്ട്. പക്ഷേ, പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഗണേശ ചതുർഥിയുടെ സമയത്ത് സെഷൻ വിളിച്ചത് നിർഭാഗ്യകരമാണെന്ന് രാജ്യസഭാ എംപിയും ശിവസേന (യുബിടി) നേതാവുമായ പ്രിയങ്ക ചതുർവേദി പ്രതികരിച്ചു. പ്രത്യേക സിറ്റിങ്ങിനുള്ള ആഹ്വാനം ഹൈന്ദവ വികാരങ്ങൾക്ക് വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. ഗണേശ ചതുർഥി ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക സമ്മേളനത്തിന്റെ തീയതികൾ പുനഃക്രമീകരിക്കാൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംപി സുപ്രിയ സുലെ പ്രഹ്ലാദ് ജോഷിയോട് ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
dif
self
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow