കോന്നിയിൽ ഗതാഗതം നിയന്ത്രിക്കുവാൻ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ശബരിമല മണ്ഡലകാലത്ത് കോന്നിയിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 15 സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിച്ചു. ശബരിമല മണ്ഡലകാലത്ത് കോന്നിയിൽ രൂക്ഷമാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കോന്നി ട്രാഫിക് ജംഗ്ഷൻ, ചൈനമുക്ക്, എലിയറയ്ക്കൽ തുടങ്ങിയ പ്രാധാന സ്ഥലങ്ങളിൽ എല്ലായിടത്തും ഇവരുടെ സേവനം രാവും പകലും ലഭ്യമാകുന്ന രീതിയിൽ ആണ് ഡ്യൂട്ടി സമയം ക്രമീകരിച്ചിരിക്കുന്നത്. ശബരിമല മണ്ഡലകാലം ആരംഭിച്ചു കഴിഞ്ഞാൽ വലിയ തിരക്കാണ് കോന്നിയിൽ അനുഭവപ്പെടുന്നത്.

കോന്നി ട്രാഫിക് ജംഗ്ഷനിൽ സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ ഈ തവണയും പോലീസും സ്പെഷ്യൽ പോലീസ് ഓഫീസർമാരും ചേർന്ന് ഗതാഗതകുരുക്ക് നിയന്ത്രിക്കേണ്ട അവസ്ഥയാകും ഉണ്ടാവുക. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും കോന്നി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുവാനോ ക്യാമറകൾ സ്ഥാപിക്കുവാനോ കഴിഞ്ഞിട്ടില്ല. സംസ്ഥാന പാത തുറന്നു നൽകിയതിന് ശേഷമുള്ള രണ്ടാമത്തെ ശബരിമല തീർഥാടനകാലമാണിത്. കഴിഞ്ഞ മണ്ഡലകാലത്തും നിരവധി ശബരിമല അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ സംസ്ഥാന പാതയിൽ അപകടത്തിൽപെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...