മണല്‍ക്കടത്തില്‍ അറസ്റ്റിലായ ബിഷപ്പിനും കൂട്ടര്‍ക്കും വേണ്ടി പ്രത്യേക പാര്‍ത്ഥന

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം : മണല്‍ക്കടത്തില്‍ അറസ്റ്റിലായ ബിഷപ്പിനും കൂട്ടര്‍ക്കും വേണ്ടി പ്രത്യേക പാര്‍ത്ഥന. മണൽക്കടത്ത് കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിലായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസിനും മറ്റ് അഞ്ച് വൈദികർക്കും വേണ്ടി മലങ്കര കത്തോലിക്ക സഭക്ക് കീഴിലെ പളളികളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന നടന്നു. അറസ്റ്റിലായി രണ്ടാമത്തെ ഞായറാഴ്ചയിലാണ് പ്രാർത്ഥനക്ക് സഭാ നേതൃത്വം നിർദേശം നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച തിരുനെൽവേലി സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇനി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സഭയുടെ നീക്കം. അംബാ സമുദ്രത്തിൽ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉടമസ്ഥതയിലുളള മുന്നൂറ് ഏക്കർ സ്ഥലത്ത് സഭ പാട്ടത്തിന് നൽകിയ ഭൂമിയുടെ മറവിലാണ് മണൽ ഘനനവും മണൽക്കടത്തും നടന്നത്.

കോട്ടയം സ്വദേശി മാനുവൽ ജോർജ്ജ് ഭൂമി പാട്ടത്തിനെടുത്ത് എം സാന്റ് സംഭരിക്കാൻ തമിഴ്നാട് സർക്കാരിന്റെ അനുമതി വാങ്ങി മണൽ ഘനനം നടത്തിയതിൽ ഒൻപതെ മുക്കാൽ കോടി രൂപയാണ് സർക്കാർ പിഴയിട്ടത്‌. മണൽകടത്തിൽ പങ്കില്ലെന്ന് സഭ വ്യക്തമാക്കുമ്പോഴും മലങ്കര കത്തോലിക്ക സഭാ പത്തനംതിട്ട ഭദ്രാസനത്തിലെ വൈദികരുടെ അറിവോടെയും ഇടപെടലോടെയുമാണ് നിയമ ലംഘനങ്ങൾ നടന്നതെന്നാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന്റെ കണ്ടെത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....