റേഷൻ കടകൾ വഴി കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രത്യേക രസീത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റേഷൻ കടകൾ വഴി കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ച് ജനങ്ങളെ ‘ബോധ്യപ്പെടുത്താൻ’ ഇനി പ്രത്യേക രസീത് നൽകും. സംസ്ഥാന സർക്കാർ പ്രത്യേകമായി എന്തെങ്കിലും സാധനങ്ങൾ റേഷൻ കടകൾ വഴി നൽകിയാൽ അതിനു വേറെ രസീതും നൽകണം. ഇതു സംബന്ധിച്ചു കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്‍റെ നിർദേശം കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങൾക്കു ലഭിച്ചു. ഭക്ഷ്യഭദ്രതാ പദ്ധതിയിൽ ഉൾപ്പെട്ട മുൻഗണനാ വിഭാഗം മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാർ ജനുവരി മുതൽ ആരംഭിച്ച പുതുക്കിയ സംയോജിത സൗജന്യ റേഷൻ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് ഉള്ള കത്തിലാണ് കേന്ദ്രത്തിന്‍റെ നിർദേശം.

ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം കേന്ദ്രം സൗജന്യമായി തരുന്ന ഭക്ഷ്യധാന്യങ്ങളാണെന്നും ഇതിന്‍റെ സബ്സിഡി തുക മുഴുവൻ വഹിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും റേഷൻ കടകളിലെ ഇപോസ് മെഷീനിൽ നിന്നു പ്രിന്‍റ് ചെയ്യുന്ന രസീതിൽ രേഖപ്പെടുത്തും. രസീതിന്‍റെ മാതൃക തയാറാക്കി ഉടൻ കൈമാറുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും നൽകുന്ന റേഷന് വെവ്വേറെ ബയോ മെട്രിക് വിവരശേഖരണം റേഷൻ കടകളിൽ സ്ഥാപിച്ചിരിക്കുന്ന ഇപോസ് മെഷീനിൽ നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂർ പോലീസിനെതിരെ പരാതിയുമായി ജ്യോത്സൻ

0
കണ്ണൂർ : ലഹരിമരുന്നിനെതിരെ സർക്കാർ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ മറവിൽ...

അയിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജി ബിന്‍ വിതരണം ചെയ്തു

0
അയിരൂര്‍ : ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി അയിരൂർ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട...

ഡിഎച്ച്എസ് സ്ഥലംമാറ്റം : സർക്കാരിന് ആശ്വാസം

0
തിരുവനന്തപുരം : ഡിഎച്ച്എസ് സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് വിജയം. ഡോ.റീനയെ...

വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവം ; മേൽനോട്ട ചുമതല തിരുവനന്തപുരം...

0
തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ, അന്വേഷണത്തിന്റെ...