സ്പായിൽ പോയ കാര്യമറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിപിഒയിൽ നിന്നും പണം തട്ടിയ കേസ് ; ഒളിവില്‍ പോയ എസ്‌ഐയെ കണ്ടെത്താന്‍ പ്രത്യേക സംഘം

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കൊച്ചിയില്‍ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിയുന്ന എസ്‌ഐയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. സ്പായിലെത്തിയ സിപിഒയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയ കേസിലാണ് എസ്‌ഐ കെ. കെ. ബൈജു ഒളിവില്‍ പോയത്. പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയാണ് കെ.കെ. ബൈജു. സംഭവത്തിന് പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാലാരിവട്ടം എസ്എച്ച്ഒ ആര്‍ സനീഷിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെയാണ് നിയമിച്ചത്. സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിപിഒയുടെ കൈയ്യില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതി അടക്കം മൂന്ന് പേരെയാണ് പ്രതി ചേര്‍ത്തത്.

നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. പിന്നാലെ സ്പാ നടത്തുന്ന യുവതി പൊലീസുകാരനെ വിളിച്ച് തന്റെ മാല നഷ്ടമായെന്നും അത് പൊലീസുകാരന്‍ എടുത്തുകൊണ്ടു പോയതാണെന്നും പറഞ്ഞു. തുടര്‍ന്ന് എസ് ഐ സിപിഒയെ വിളിച്ച് ഇക്കാര്യം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിയെടുത്തതില്‍ 2 ലക്ഷം ബൈജുവിന് ലഭിച്ചതായി പൊലീസ് കണ്ടെത്തി. എന്നാല്‍ സംഭവം വിവാദമായതോടെ എസ് ഐ ഒളിവില്‍ പോയെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...