പാലിയേക്കര ടോള്‍ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തില്‍ പിഴവ് : വിദഗ്ദ സമിതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തില്‍ പിഴവെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. പ്രശ്നം പരിഹരിക്കും വരെ ടോള്‍ ഗേറ്റുകള്‍ തുറന്നു കൊടുക്കാന്‍ ജില്ല കളക്ടര്‍ ശുപാര്‍ശ ചെയ്തു.

കളക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ദേശീയ പാത അതോറിറ്റി ഉടന്‍ തീരുമാനമെടുക്കും. കളക്ടറുടെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘമാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ പരിശേധനയ്‌ക്കെത്തിയത്. ഓരോ ടോള്‍ ഗേറ്റിലെയും ഫാസ് ടാഗ് സംവിധാനം സംഘം പരിശോധിച്ചു.

ഫാസ് ടാഗ് യന്ത്രത്തില്‍ ചില വാഹനങ്ങള്‍ കടന്നു പോകുന്നത് രേഖപ്പെടുത്താന്‍ ഏറെ സമയം എടുക്കുന്നതായി കണ്ടെത്തി. ഇതാണ് ഗതാഗത തിരക്കിന് ഇടയാക്കുന്നത്.

സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി രവീന്ദ്രനാഥിന്‍റെ നിര്‍ദേശപ്രകാരമാണ് വിദഗ്ധ സംഘം പരിശോധനയ്‌ക്കെത്തിയത്. ഫാസ് ടാഗ് സംവിധാനം നിലവില്‍ വന്നാല്‍ ഒരു വാഹനം കടന്നു പോകാന്‍ സെക്കന്‍റുകള്‍ മതിയെന്നായിരുന്നു ടോള്‍ പ്ലാസ അധികൃതരുടെ അവകാശവാദം. എന്നാല്‍ മണിക്കൂറുകളോളം കാത്തു കെട്ടി കിടക്കേണ്ടി വരുന്നത് വ്യാപക പരാതിയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....