വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുവാന്‍ സെപ്തംബര്‍ 30 വരെ സമയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിലെ ഫോട്ടോ ഷോപ്പ് സ്റ്റുഡിയോ ഉടമ റെജി പരുത്യാനിക്കല്‍ പൊരുതി നേടിയത് കേരളത്തിലെ ആയിരക്കണക്കിന് വ്യാപാരികള്‍ക്ക് ആശ്വാസമാകുന്നു. വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

മാര്‍ച്ച് 31നാണ് വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് കാലാവധി അവസാനിക്കുന്നത്. അതിനു മുമ്പേ പുതുക്കണം. നിശ്ചിത സമയം കഴിഞ്ഞാല്‍ വന്‍തുക പിഴ നല്‍കിയേ മതിയാകൂ.  കോവിഡ്‌  വ്യാപനവും ലോക്ക് ഡൌണും മൂലം  പത്തനംതിട്ട നഗരത്തിലെ സ്റ്റുഡിയോ ഉടമയായ റെജിക്ക് യഥാസമയം ലൈസന്‍സ് പുതുക്കുവാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ പലപ്രാവശ്യം സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും ഉപയോഗിക്കുവാന്‍ റെജിക്ക് കഴിഞ്ഞില്ല. സ്റ്റുഡിയോ തുറന്നത് തന്നെ അടുത്ത നാളിലാണ്, തൊഴില്‍ മേഖലയിലെ കടുത്ത പ്രതിസന്ധി റെജിയെയും പിടികൂടിയിരുന്നു. സ്റ്റുഡിയോ തുറന്നതോടെ ചെറിയ ആശ്വാസമായി. അങ്ങനെ കഴിഞ്ഞദിവസം ലൈസന്‍സ് പുതുക്കാന്‍ പത്തനംതിട്ട നഗരസഭയിലെത്തി. നിലവില്‍ 750 രൂപയായിരുന്നു ലൈസന്‍സ് ഫീസ്‌ അടച്ചിരുന്നതെന്ന് ഇദ്ദേഹം പറയുന്നു. പുതുക്കുന്ന കാലാവധി അവസാനിച്ചതോടെ മുന്നൂറു ശതമാനം പിഴ വേണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. ഇതനുസരിച്ച് 5000 രൂപയോളം റെജി അടക്കണം. സര്‍ക്കാര്‍ തീരുമാനം ആയതിനാല്‍ ഇളവുകള്‍ ഒന്നും നല്‍കാന്‍ പറ്റില്ലെന്ന് നഗരസഭയും വ്യക്തമാക്കി.

മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ 5000 അടച്ച് ലൈസന്‍സ് പുതുക്കുവാന്‍ റെജി തയ്യാറായില്ല. പരാതിയുമായി ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജിനെ സമീപിച്ചു. ഇതിനിടെ കേരള വ്യാപാരി വ്യവസായി സമിതിയും  പരാതിയുമായി വീണാ ജോര്‍ജ്ജിനെ സമീപിച്ചു. തുടര്‍ന്ന് പരാതിക്ക് അടിയന്തിര പരിഹാരവുമായി. ലൈസന്‍സ് പുതുക്കുവാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ ഇറങ്ങി. ഇത് കേരളത്തിലെ നിരവധി വ്യാപാരികള്‍ക്ക് ആശ്വാസമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....