മ​ല​യാ​ളി​ക​ളെ സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ര​ള​ത്തി​ലേ​ക്കു പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക് ഡൗ​ണി​ല്‍ രാ​ജ​സ്ഥാ​നി​ലും പ​ഞ്ചാ​ബി​ലും കു​ടു​ങ്ങി​പ്പോ​യ മ​ല​യാ​ളി​ക​ളെ സൗ​ജ​ന്യ​മാ​യി നാട്ടിലെത്തിക്കാ​ന്‍ കേ​ര​ള​ത്തി​ലേ​ക്കു പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ് സര്‍ക്കാരുകള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. രാ​ജ​സ്ഥാ​ന്‍, പഞ്ചാ​ബ് സ​ര്‍​ക്കാ​രു​ക​ളാ​ണ് 1450 യാ​ത്ര​ക്കാ​ര്‍ വീ​ത​മു​ള്ള ട്രെ​യി​നിന്റെ  ചെ​ല​വ് പൂ​ര്‍​ണ​മാ​യും വ​ഹി​ക്കു​ക.

ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ മേ​യ് 19, 20 തീ​യ​തി​ക​ളി​ലാ​യി യാ​ത്ര പു​റ​പ്പെ​ടാ​ന്‍ ട്രെ​യി​നു​ക​ള്‍ സ​ജ്ജ​മാ​ണെ​ന്ന് ഇ​രു സംസ്ഥാ​ന​ത്തെ​യും മു​ഖ്യ​മ​ന്ത്രി​മാ​ര്‍ അ​റി​യി​ച്ച​താ​യി വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ല്‍ നി​ന്നു​ള്ള ട്രെ​യി​ന്‍ ജ​യ്പൂ​ര്‍, ചി​റ്റോ​ര്‍​ഗ​ഡ് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​രെ എ​ത്തി​ക്കും. പ​ഞ്ചാ​ബി​ല്‍ നി​ന്നു​ള്ള ട്രെ​യി​ന്‍ ജ​ല​ന്ധ​റി​ല്‍ നി​ന്നും ആ​രം​ഭി​ച്ചു പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും മ​ല​യാ​ളി​ക​ളെ എ​ത്തി​ക്കു​ക.

രാ​ജ​സ്ഥാ​നി​ലും പ​ഞ്ചാ​ബി​ലു​മാ​യി പ​ല​യി​ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​പ്പോ​യ മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീകരിക്കണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​മാ​രാ​യ അ​ശോ​ക് ഗെ​ലോ​ട്ട്, അ​മ​രീ​ന്ദ​ര്‍ സിം​ഗ് എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് അ​നു​കൂ​ല തീ​രു​മാ​ന​മെ​ന്ന് വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വ​ശ​ത അനുഭവിക്കുന്നവരെയും സൗ​ജ​ന്യ​മാ​യി സ്വ​ന്തം നാ​ടു​ക​ളി​ലെ​ത്തി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ളും പി​സി​സി​ക​ളും നടപ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തു കാ​രു​ണ്യ​ത്തി​ന്റെ  ഉ​ദാ​ത്ത​മാ​യ മാ​തൃ​ക കാ​ട്ടി​യ​തി​ന് ഇ​രു​മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കും ന​ന്ദി അറി​യി​ക്കു​ന്ന​താ​യി വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...