ജാമ്യം കിട്ടാവുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കും; കോവിഡ് കാലത്തെ പോലീസിന്‍റെ പ്രവർത്തനരീതിയിൽ മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജാമ്യം ലഭിക്കുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കാമെന്നതും ഗൗരവമേറിയ കേസുകളിൽ മാത്രം അറസ്റ്റ് മതിയെന്നതും ഉൾപ്പെടെ കോവിഡ് കാലത്തെ പോലീസിന്റെ പ്രവർത്തനത്തിന് മാനദണ്ഡം നിശ്ചയിച്ചു. പോലീസ് സ്റ്റേഷനുകൾ മൊത്തം ജീവനക്കാരുടെ പകുതി ഉദ്യോഗസ്ഥരെ ഉപയോഗിച്ചാകും പ്രവർത്തിക്കുക. ബാക്കി ഉദ്യോഗസ്ഥർ വിശ്രമത്തിലാകും. പോലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിൽ എത്താതെതന്നെ ഡ്യൂട്ടിസ്ഥലത്തേക്ക് നേരിട്ട് പോകാം. എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രവർത്തനരീതി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അംഗീകരിച്ച് മുഖ്യമന്ത്രിക്കു കൈമാറി.

ജാമ്യം ലഭിക്കാവുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കും. അറസ്റ്റ് നടത്തേണ്ട അവസ്ഥയിൽ ഉദ്യോഗസ്ഥർ മാസ്ക്, ഗ്ലൗസ്, സാനിറ്റൈസറുകൾ എന്നിവ ഉപയോഗിക്കണം. അറസ്റ്റ് ചെയ്യപ്പെടുന്നയാളും മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം. പോലീസ് വാഹനത്തിലും ലോക്കപ്പുകളിലും സാമൂഹിക അകലം പാലിക്കണം. ഏഴുദിവസം ഡ്യൂട്ടി, ഏഴുദിവസം വിശ്രമം എന്ന തരത്തിലായിരിക്കും പോലീസുകാരുടെ ജോലിസമയം. പോലീസ് സ്റ്റേഷനിലെത്താതെതന്നെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ഡ്യൂട്ടി ഡീറ്റെയിലിങ് എല്ലാ ദിവസവും വൈകീട്ട് തീരുമാനിച്ച് ഫോൺവഴി അറിയിക്കും. റോൾ കോൾ, ഷിഫ്റ്റ് മാറ്റം, പരേഡ് എന്നിവ ഒഴിവാക്കാനും നിർദേശമുണ്ട്.

സാധാരണ വാഹനപരിശോധന ഒഴിവാക്കാം. തിരക്കുള്ള പ്രധാന ജങ്ഷനുകളിൽ മാത്രം ട്രാഫിക് ഡ്യൂട്ടിയുണ്ടാകും. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയയിടങ്ങളിൽ ബന്തവസ് ഡ്യൂട്ടിക്ക് കുറച്ചുപേരെ മാത്രമേ നിയോഗിക്കൂ. ഗർഭിണികളായ പോലീസുകാരെ സ്റ്റേഷനുകൾക്കകത്തോ കംപ്യൂട്ടർ ജോലികളോ ഹെൽപ് ഡെസ്‌കിലോ മാത്രം നിയോഗിക്കും. ജീവിതശൈലീരോഗങ്ങളുള്ള 50 വയസ്സിനു മുകളിലുള്ള ഉദ്യോഗസ്ഥരെ രോഗവ്യാപനപ്രദേശങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ഒഴിവാക്കും. പരാതിക്കാർ സ്റ്റേഷനുകളിൽ എത്തുന്നത് നിരുത്സാഹപ്പെടുത്തി ഇ-മെയിൽ, വാട്ട്‌സാപ്പ്, 112 കോൾ സെന്റർ എന്നിവവഴി പരാതി നൽകാൻ പ്രേരിപ്പിക്കണം.

ഫീൽഡ് ഡ്യൂട്ടിക്ക് പോകുമ്പോൾ മുഖകവചം ഉപയോഗിക്കുകയാണെങ്കിൽ തൊപ്പി ഒഴിവാക്കാം. ഡ്യൂട്ടിക്കെത്തുന്ന പോലീസുകാർ വ്യക്തിപരമായിത്തന്നെ സാനിറ്റൈസർ കരുതണം. മൊബൈൽ ഫോണുകൾ സ്പീക്കർ മോഡിലിട്ട് ഉപയോഗിക്കണം. രോഗാണു പകരുന്നത് എളുപ്പത്തിലാക്കുന്ന വള, മാല, കമ്മൽ തുടങ്ങിയവയൊക്കെ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. കോവിഡ് കാലം മുഴുവൻ ഇത് തുടരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...