ഉത്സവകാലത്തെ യാത്രാതിരക്ക് ; എറണാകുളത്തു നിന്ന് ഡല്‍ഹിയിലേക്ക് സ്‌പെഷല്‍ ട്രെയിന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഉത്സവകാലത്തെ യാത്രാതിരക്ക് പരിഗണിച്ച് എറണാകുളത്തു നിന്നും ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. എറണാകുളം ജങ്ഷന്‍ – ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിനാണ് അനുവദിച്ചത്. എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച ( ഏപ്രില്‍ 16) വൈകിട്ട് 6.05 ന് ട്രെയിന്‍ പുറപ്പെടും. ഏപ്രില്‍ 18 ന് രാത്രി 8.35 ന് ട്രെയിന്‍ ഹസ്രത് നിസാമുദ്ദീനില്‍ എത്തിച്ചേരും. 20 സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ എന്നിവയാണ് ഉണ്ടാവുക. റിസര്‍വേഷന്‍ തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ചു. ആലുവ, തൃശൂര്‍, പാലക്കാട്, പോത്തനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാഡി, റെനിഗുണ്ട, ഗുഡൂര്‍, ഓന്‍ഗോലെ, വിജയവാഡ, വാറങ്കല്‍, ബല്‍ഹര്‍ഷ, നാഗ്പുര്‍, ഇറ്റാര്‍സി, ഭോപ്പാല്‍, ബിന, ജാന്‍സി, ഗ്വാളിയോര്‍, ആഗ്ര, മഥുര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...