Sunday, May 19, 2024 5:12 am

ലോക്ക്ഡൗണ്‍ : തിരുവനന്തപുരം – കോഴിക്കോട് പാഴ്സൽ ട്രെയിനില്‍ സാധനങ്ങള്‍ അയക്കാം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാനത്ത് ഒന്പതിന് തുടങ്ങിയ ട്രെയിന്‍ സർവീസ് വഴി മൂന്ന് ദിവസംകൊണ്ട് അയച്ചത് ഒരു ടൺ സാധനങ്ങൾ. കോട്ടയം വഴി തിരുവനന്തപുരം- കോഴിക്കോട് പാതയിലാണ് പാഴ്സൽ ട്രെയിൻ സർവീസ്. രണ്ടാഴ്ചയിലേറെ നിശ്ചലമായിക്കിടന്ന പാതയിലൂടെ പൊതുജനങ്ങൾക്ക് അവശ്യസേവനം നൽകുന്നതിനാണ് റെയിൽേവ സർവീസ് ആരംഭിച്ചത്. ഒരു പാഴ്സൽ വാനും ഒരു ഗാർഡ് കം ലഗേജ് റാക്കും ചേർന്ന ‘കുട്ടി ട്രെയിനാണ് ഓടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും ഭക്ഷ്യവസ്തുക്കൾ, ജീവൻരക്ഷാ മരുന്നുകൾ, വീട്ടുപകരണങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവയാണ് കയറ്റിയയച്ചത്. 30 ടൺവരെ അയയ്ക്കാൻ കഴിയുന്ന സർവീസിലൂടെ കുറഞ്ഞത് ‌ഒരു കിലോമുതൽ അയയ്ക്കാം. സേവനമെന്ന നിലയിലായതിനാൽ സാധാരണ പാഴ്സൽ സർവീസിനേക്കാൾ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടുവരെ 100 കിലോ സാധനം അയയ്ക്കുന്നതിന് 200 രൂപയാണ് ചെലവ്‌.

രാവിലെ എട്ടുമണിക്ക്‌ തിരുവനന്തപുരത്തുനിന്ന്‌ തിരിച്ച് വൈകീട്ട് ആറിന് കോഴിക്കോട് എത്തും. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ വഴി കോഴിക്കോട് സർവീസ് അവസാനിക്കും. കോഴിക്കാേടുനിന്ന് രാവിലെ എട്ടിന്‌ പുറപ്പെട്ട്‌ വൈകീട്ട് ആറിന് തിരിച്ചെത്തും. പാഴ്സൽ ട്രെയിന്‍ ആരംഭിക്കുന്നതിന് ഒന്നരമണിക്കൂർ മുന്‍പു മുതൽ സ്റ്റേഷനിലെ പാഴ്സൽ ഓഫീസ് പ്രവർത്തിക്കും. കൊറോണ വൈറസ്‌ വ്യാപനം കണക്കിലെടുത്ത്‌ മുൻകരുതലോടെയാണ് പ്രവർത്തനം. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ സേവനം 25 വരെ നീട്ടിയിട്ടുണ്ട്. ഇന്ത്യൻ റെയില്‍ 68 പാതകളിൽ 133 പാഴ്സൽ സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ആരംഭിച്ചത്. ദക്ഷിണ റെയിൽവേയുടെ പരിധിയിൽ തിരുനെൽവേലി വഴി ചെെെന്ന-നാഗർകോവിൽ പാഴ്സൽ സർവീസുണ്ട്. ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് സേലം വഴിയുള്ള കോയമ്പത്തൂർ-ചെന്നൈ സർവീസാണ്. ദിവസവും 12 സർവീസാണ് നടത്തുന്നത്.  നിലവിൽ ട്രെയിൻ വഴി അയച്ചിരുന്ന സാധനങ്ങൾക്ക് പുറമേ പാൽ, പാലു ഉത്പന്നങ്ങൾ, മരുന്നുകൾ, മുഖാവരണം, സാനിട്ടൈസർ, എണ്ണ, മുട്ട, പഴങ്ങൾ, പച്ചക്കറി എന്നിവയും അയക്കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷകൾ വീണ്ടും പരിഗണിക്കും ; തീരുമാനവുമായി വാട്ടർ അതോറിട്ടി

0
തിരുവനന്തപുരം: ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് സൗജന്യ കുടിവെള്ളകണക്ഷൻ നൽകുന്ന പദ്ധതിപ്രകാരം ലഭിച്ച 9.50...

പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ രാസവസ്‌തു ഉപയോഗിക്കുന്നു? ; ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യാപാരികൾക്കും ഫുഡ്...

0
ഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ നിരോധിച്ച കാൽസ്യം കാർബൈഡ് എന്ന രാസവസ്‌തു...

നഗരത്തിലെ വെള്ളക്കെട്ടിന് ഇനി പരിഹാരം ; നടപടികളുമായി സർക്കാരും നഗരസഭയും മുന്നോട്ട്

0
തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള സത്വര നടപടികളുമായി സർക്കാരും നഗരസഭയും...

ട്രെയിൻ തട്ടി കാട്ടാനകൾ ചരിയുന്നത് വ്യാപകമാകുന്നു ; പിന്നാലെ എ.ഐ ക്യാമറ സ്ഥാപിക്കാനൊരുങ്ങി...

0
പാലക്കാട്: ഒരുമാസത്തിനിടെ ട്രെയിൻ തട്ടി രണ്ട് കാട്ടാനകൾ ചരിഞ്ഞതോടെ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ...