കെ എസ് ആർ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാൻ ജീവനക്കാർക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി. കെ എസ് ആർ ടി സിയിലെ വനിതാ ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കുമായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചത്. കേരള പോലീസിൻ്റെ സഹകരണത്തോടെയാണ് കെ എസ് ആർ ടി സി ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തുന്നത്. ആദ്യഘട്ടത്തിൽ കെ എസ് ആർ ടി സിയിലേയും, കെ എസ് ആർ ടി സി – സ്വിഫ്റ്റിലേതുമായ 20 വനിതാ ജീവനക്കാർ പങ്കെടുത്തു.

കെ എസ് ആർ ടി സി സ്വിഫ്റ്റിൽ ഡ്രൈവർമാരായും, കണ്ടക്ടർമാരായും കൂടുതൽ വനിതാ ജീവനക്കാർ എത്തുന്നതോടെ അതിരാവിലെ ഡ്യൂട്ടി വരുകയും, രാത്രി വൈകി തിരികെ പോകുകയും ചെയ്യുന്നത് കൂടാതെ രാത്രി സമയങ്ങളിൽ ഉൾപ്പെടെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ സാമൂഹ്യ വിരുദ്ധരിൽ നിന്നുള്ള ആക്രമണങ്ങൾ ഉണ്ടായാൽ നേരിടുന്നതിനും, സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പരിശീലന പരിപാടി തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരത്താണ് പരിശീലന പരിപാടി നടക്കുന്നത്. ഘട്ടം ഘട്ടമായി കെ എസ് ആർ ടി സിയിലെയും, കെ എസ് ആർ ടി സി സ്വിഫ്റ്റിലേയും മുഴുവൻ വനിതാ ജീവനക്കാർക്കും മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഇത്തരത്തിലുള്ള പരിശീലനം നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...